Blog

Qvccspqitfq hd

നാടക രചയിതാവും സംവിധായകനുമായ സഹീർ അലി സംവിധാനം ചെയ്യുന്ന “എ ഡ്രമാറ്റിക്ക് ഡെത്ത് ” ട്രൈലർ പുറത്തിറങ്ങി

“സൗന്ദര്യമല്ല നമ്മളെ പ്രിയപ്പെട്ടവരാക്കുന്നത് മറിച്ച് ,സ്നേഹമാണ് നമ്മെ സൗന്ദര്യമുള്ളവരാക്കുന്നത് ” ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ ഈ മൊഴിയുടെ അർത്ഥതലങ്ങളിലേക്കുള്ള സഞ്ചാരമാണ് “എ ഡ്രമാറ്റിക്ക് ഡെത്ത് ” എന്ന സിനിമ. നാടക രംഗത്ത് സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ നേടിയ രചയിതാവും സംവിധായകനുമായ സഹീർ അലി “കാപ്പിരിത്തുരുത്ത്” എന്ന സിനിമയ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമാകുന്ന സിനിമയാണിത്. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെയുള്ള അന്വേഷണം Read more…

“പടക്കുതിര” ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി!

അജു വർഗീസ്, രഞ്ജി പണിക്കർ,സൂരജ് വെഞ്ഞാറമൂട്,സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന “പടക്കുതിര” എന്ന ചിത്രം ഏപ്രിൽ 24 ന് ത്രൂ തരംഗം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഇന്ദ്രൻസ്,നന്ദു ലാൽ,ബൈജു എഴുപുന്ന,അഖിൽ കവലയൂർ,ജോമോൻ,ഷമീർ,ദിലീപ് മേനോൻ,കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മാബിൻസ് ഫിലിം Read more…

8c4mtfs 0sy hd
V skhp rv44 hd (1)

‘ബസൂക്ക’യുടെ പ്രീ റിലീസ് ടീസര്‍ പുറത്ത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’യുടെ പ്രീ റിലീസ് ടീസര്‍ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്‌റ്റൈലിഷ് ടീസറാണ് റിലീസിന് തൊട്ടുമുമ്പായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. വമ്പന്‍ ആഗോള റിലീസായി എത്തുന്ന ‘ബസൂക്ക’ Read more…

” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എറണാകുളത്ത്.

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു. നടൻ ദേവ് മോഹൻ സ്വിച്ചോൺ കർമ്മം Read more…

Whatsapp image 2025 04 09 at 13.58.24
Fsljap4xsi0 hd

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടന്‍ ചിത്രത്തിലെ ഗാനം കണ്ണോട് കണ്ണിൽ റിലീസായി!

ഗിന്നസ് പക്രു നായകനാകുന്ന ഫാമിലി എന്റെർറ്റൈനെർ 916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം കണ്ണോട് കണ്ണിൽ ലിറിക് വീഡിയോ റിലീസായി. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അജീഷ് ദാസൻ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണിൽ ഗാനത്തിന്റെ ആലാപനം. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടനിൽ ടിനി Read more…

തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ‘തട്ടും വെള്ളാട്ടം’ സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പ്രഖ്യാപിച്ചു

സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തട്ടും വെള്ളാട്ടം’ എന്നാണ് സിനിമയുടെ പേര്. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്. അഖിൽ കെയും മൃദുലും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സിംഹത്തിന്‍റെ കഥ, മുത്തപ്പന്‍ തുടങ്ങിയ നോവലുകള്‍ എഴുതിയ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് അഖില്‍. Read more…

Da0wx4jhgzk hd
Jg1hsf4vouk hd

അജയ് ദേവ്ഗണിന്‍റെ റെയ്ഡ് 2 ടീസർ പുറത്തിറങ്ങി;

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന റെയ്ഡ് 2 ന്റെ ടീസർ വെള്ളിയാഴ്ച പുറത്തിറങ്ങി. മൂർച്ചയുള്ള സംഭാഷണങ്ങൾ, ആക്ഷനും നിറഞ്ഞതാണ് ടീസർ. ചിത്രത്തിൽ ഐആർഎസ് ഓഫീസർ അമയ് പട്നായിക് ആയി വീണ്ടും അജയ് ദേവ്ഗണ്‍ എത്തുന്നു. ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന സൗരഭ് ശുക്ല അവതരിപ്പിച്ച രാമേശ്വര്‍ സിംഗിനെ ടീസറിന്‍റെ ആദ്യം കാണിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് Read more…

ഇന്റർനാഷണൽ നിലവാരുമുള്ള മേക്കിങ്ങാണ് ,തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി എമ്പുരാന്‍;

ഇന്റർനാഷണൽ നിലവാരുമുള്ള മേക്കിങ്ങാണ് എമ്പുരാന്റേത് എന്നാണ് പ്രതികരണങ്ങൾ. കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ മുരളി ഗോപി മികച്ച രീതിയിൽ തിരക്കഥയിൽ അവതരിപ്പിച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതം തിയേറ്ററുകളെ തീപ്പിടിപ്പിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം. Read more…

Empuraan review.jpg
Lkkchcqnjb4 hd

ക്ലാസി സ്റ്റെലില്‍ മമ്മൂട്ടി, ബസൂക്ക ട്രെയിലര്‍ എത്തി! സിനിമ ഏപ്രില്‍ 10ന് തിയറ്ററുകളിൽ

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രില്‍ 10ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി അടക്കം ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. Read more…

വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ചിത്രം ‘തുടരും’ ട്രെയിലർ എത്തി

ഏവരും കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരുമിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ട്രെയിലർ ചിരിപ്പിച്ച് തുടങ്ങിയെങ്കിലും അവസാന ഭാ​ഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സസ്പെൻസുകള്‍ നിറച്ചുകൊണ്ടുള്ളതാകും തുടരുമെന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. തന്റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. Read more…

Hzrylxuecrg hd