Screenshot 2023 11 23 At 5.59.00 Pm

വിനീത് ശ്രീനിവാസന്‍റെ ആലാപനത്തില്‍ അടുത്ത പ്രണയഗാനം; ‘ഖല്‍ബ്’ വീഡിയോ സോംഗ് എത്തി

രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ മധുര ശബ്ദത്തിൽ എത്തിയ ഗാനം പ്രണയയാർദ്രമായ ഒരു യാത്രയിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. വിമൽ നാസർ സംഗീതം പകർന്ന ഗാനത്തിന് സുഹൈൽ കോയയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് വളരെ പ്രാധാന്യം നൽകി ഒരുക്കുന്ന ഖൽബിൽ ഇരുപത്തിരണ്ടോളം ഗാനങ്ങളുണ്ട്. ഇവയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ പ്രകാശ് അലക്സും സംഗീതസംവിധാനം Read more…

Screenshot 2023 11 20 At 7.37.52 Pm

വിജയ്‍യുടെ ലിയോയിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടുവിജയ് ആരാധകരെ ആവേശത്തിലാക്കിയ ഗാനം,

വിജയ് നായകനായിനായകനായി എത്തിയ പുതിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. ആ ആവേശം റിലീസിനേ പ്രകടമായിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റിലീസിനു മുന്നേ ഹിറ്റായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നാ റെഡി എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ദളപതി വിജയ്‍യും അനിരുദ്ധ് രവിചന്ദറുമാണ് ചിത്രത്തിലെ Read more…

Screenshot 2023 11 08 At 10.54.47 Pm

ഷെയ്നും, സണ്ണി വെയിനും: വേല പ്രീറിലീസ് ടീസർ റിലീസായി

നവംബർ 10 ന് തിയേറ്ററുകളിലേക്കെത്തുന്ന വേലയുടെ പ്രീറിലീസ് ടീസർ റിലീസായി. ഷെയിൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. ഹിറ്റ് സംഗീത സംവിധായകൻ സാം സി എസ്സാണ് വേലയുടെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പിന്നിൽ. പാലക്കാടും പരിസര പ്രദേശത്തും ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ Read more…

Screenshot 2023 11 08 At 10.47.55 Pm

ഇന്ത്യന്‍ യുദ്ധ തന്ത്രജ്ഞന്‍റെ ഇതിഹാസ ജീവിതം: സാം ബഹദൂറിന്റെ ട്രെയിലര്‍ തരംഗമാകുന്നു

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് സാം ബഹദുര്‍. വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. വിക്കി കൗശലിനും ആരാധകര്‍ക്കും പ്രതീക്ഷയുള്ള ചിത്രവുമാണ് സാം ബഹദുര്‍. വിക്കി കൗശലിന്റ സാം ബഹദുറിന്റെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് സാം ബഹദുറിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. വിക്കി കൗശല്‍ അടക്കം ചിത്രത്തിലെ താരങ്ങളും അണിയറക്കാരും ട്രെയിലര്‍ ലോഞ്ചിന് എത്തിയിരുന്നു. ദില്ലിയില്‍ ഒരു സെപ്‍ഷല്‍ ഗസ്റ്റ് ട്രെയിലര്‍ പുറത്തിറക്കും എന്ന് Read more…

Screenshot 2023 11 07 At 6.34.28 Pm

സാനിയ ഇയ്യപ്പന്‍റെ തമിഴ് ചിത്രം; ‘ഇരുഗപട്രു’ ഒടിടിയില്‍, സ്ട്രീമിംഗ് ആരംഭിച്ചു

യുവരാജ് ദയാളന്‍റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്‍റിക് ഡ്രാമ ചിത്രം ഇരുഗപട്രു ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒക്ടോബര്‍ 6 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല എന്നിവര്‍ക്കൊപ്പം സാനിയ ഇയ്യപ്പനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തിയറ്ററുകളില്‍ നിരൂപകശ്രദ്ധ നേടിയ ചിത്രമാണിത്. അതിനാല്‍ത്തന്നെ ഒടിടി റിലീസ് എപ്പോഴെന്ന് സിനിമാപ്രേമികള്‍ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നും. പ്രവര്‍ത്തനത്തില്‍ തന്‍റേതായ രീതികളുള്ള ഒരു മാര്യേജ് കൌണ്‍സിലര്‍ Read more…

Screenshot 2023 11 01 At 2.25.14 Pm

വിക്രത്തിന്‍റെ ‘തങ്കലാന്‍’ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്

വിക്രത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് ചിത്രം. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗംഭീര വിഷ്വലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിക്രം, മാളിവിക മോഹന്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലൂണ്ട്. വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിന്‍റെ ടീസറില്‍ കാണാം. ജിവി പ്രകാശ് കുമാറാണ് Read more…

Screenshot 2023 10 30 At 11.14.44 Am

മിഥുൻ മാനുവലിന്റെ രചനയിൽ ഹൊറർ ത്രില്ലർ, ‘ഫീനിക്സി’ലെ ചിത്രയുടെ ​ഗാനം എത്തി

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ‘ഫീനിക്സി’ന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. ‘എന്നിലെ പുഞ്ചിരി നീയും..’ എന്ന ഈ ഗാനമാണ്‌ റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സാം.സി.എസ്. ഈണമിട്ട ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും കപലനും ചേർന്നാണ്. യുവനായകൻ ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫീനിക്സ് നവംബർ 17ന് തിയറ്ററുകളിൽ എത്തും. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന Read more…

Screenshot 2023 10 30 At 11.04.58 Am

ജോജു ജോര്‍ജ് നായകനായ പുലിമട എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് പുലിമട. ജോജു വീണ്ടും പ്രകടനത്തില്‍ ഞെട്ടിക്കുന്ന ചിത്രമാണ് പുലിമട എന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമടയിലെ പുതിയ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നീല വാനിലേ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഡോ. താര ജയശങ്കറിന്റെ വരികള്‍ ചിത്രത്തിനായി ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറാണ്. ജോജുവിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്തിയ ‘പുലിമട’ എ കെ സാജൻ സംവിധാനം ചെയ്‍തപ്പോള്‍ നായികയായിരിക്കുന്നത് ഐശ്വര്യ രാജേഷാണ്. വേണുവാണ് Read more…

Screenshot 2023 10 19 At 5.19.19 Pm

‘ബ്ലഡി സ്വീറ്റ്’ലിറ്റിൽ സോർ’: ലിയോ റിവ്യൂ.

ലോകേഷ് കനകരാജ് എന്ന ബ്രാൻഡ്. വിജയ് എന്ന സൂപ്പര്‍ താരം. സംവിധായകൻ ലോകേഷ് കനകരാജ് കെട്ടിപ്പടുത്ത സിനിമാ പ്രപഞ്ചത്തിന് എല്‍സിയു എന്ന മൂന്നക്ഷരം തീര്‍ത്ത ചുരുക്കപ്പേരില്‍ ചുറ്റിക്കറങ്ങിയ ആകാംക്ഷകള്‍. ലിയോ ആവേശം വാനോളം ഉയരാൻ ഇവ മൂന്നും ധാരാളമായിരുന്നു. റിലീസിനു മുന്നേ ലിയോയുടെ ആഗോള കളക്ഷനിലെ അക്കപ്പട്ടികകള്‍ വേഗത്തില്‍ മാറിമറിഞ്ഞതും റെക്കോര്‍ഡുകള്‍ പലതും വീണുടഞ്ഞതും അതിനാലാണ്. പ്രേക്ഷകര്‍ കാണുംമുന്നേ 160 കോടിയലധികം വാരിക്കൂട്ടി ലിയോയ്‍ക്ക് വമ്പൻ വിജയം അരക്കിട്ടുറപ്പിക്കാനായി. തിയറ്റര്‍ Read more…

Screenshot 2023 10 18 At 7.44.29 Pm

മാസ് ആക്ഷൻ ത്രില്ലറുമായി ദിലീപ്, ‘ബാന്ദ്ര’ പുതിയ ടീസർ

ഈ വർഷം ആദ്യം കോമഡി പടവുമായി എത്തിയ ദിലീപിന്റെ രണ്ടാം വരവ് പക്കാ ആക്ഷൻ ത്രില്ലറുമായി. ഇത് ഉറപ്പുവരുത്തുന്നതാണ് ‘ബാന്ദ്ര’യുടെ രണ്ടാം ടീസർ. മുംബൈ കേന്ദ്രീകരിച്ചുള്ള മാസ് ആക്ഷൻ ത്രില്ലറാകും ബാന്ദ്ര എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒപ്പം തമന്നയുടെ ശക്തമായ കഥാപാത്രവും മലയാളികൾക്ക് കാണാൻ സാധിക്കും. രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. Read more…