ടൊവിനോയുടെ ‘കാണെക്കാണെ’ സെപ്റ്റംബർ 17–ന് ഒടിടി റിലീസ്….ടീസർ കാണാം

Published by Brand Media on

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസും സംവിധായകൻ മനു അശോകനും ഉയരെ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം ‘കാണെക്കാണെ’ചിത്രം സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബർ 17നു റിലീസ് ചെയ്യും.
ടോവിനോയും ഐശ്വര്യ ലക്ഷ്മിയും മായാനദിയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉയരെയ്ക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

YouTube player

സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്,മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്.

Share this
Categories: News