ഷാറൂഖ് ഖാന്‍-അറ്റ്‌ലി ചിത്രത്തിന്റെ പേര് ‘ലയണ്‍’

Published by Brand Media on

ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ലയണ്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി പേരാണ് ഇതിനോടകം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. സണ്‍ഡേ ഫിലിംസിന്റെ പേരില്‍ ഒരു പത്രകുറിപ്പാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. അതിലാണ് ചിത്രത്തിന്റെ പേര് ലയണ്‍ എന്നാണെന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല.

Shahrukh-Khan-Net-Worth-New

അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂനയില്‍ പുരോഗമിക്കുകയാണ്. നയന്‍താരയാണ് ചിത്രത്തിലെ നായികയാവുന്നത്. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രത്തില്‍ പൊലീസ് വേഷമാണ് നയന്‍താരയുടെതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രത്തില്‍ നടി പ്രയാമണിയും പ്രധാന റോളില്‍ എത്തുന്നുണ്ട്. ഷാറൂഖ് ഖാന്‍ ഡബിള്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്ട് റോളുകളില്‍ ഒരു ഷാറൂഖാന്റെ പെയറായിരിക്കും പ്രിയാമണിയെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ എക്സ്പ്രെസ് എന്ന രോഹിത്ത് ഷെട്ടി ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് മുമ്പ് അഭിനയിച്ചത്. 1234 എന്ന ഗാനത്തിലാണ് ഇരുവരും അഭിനയിച്ചത്.

നയന്‍താരയും പ്രിയാമണിയും ഷൂട്ടിങ്ങിനായി പുനെയില്‍ എത്തിയിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ആക്ഷന്‍ സീനുകളാണ് പൂനെയില്‍ നിന്നും ചിത്രീകരിക്കുന്നത്. നയന്‍താരക്കും പ്രിയാമണിക്കും പുറമെ മറ്റൊരു സൗത്ത് താരവും ചിത്രത്തിലുണ്ട്. യോഗി ബാബുവാണ് മറ്റൊരു പ്രധാന റോള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സൗത്ത് ഇന്റസ്ട്രിയില്‍ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

Share this
Categories: News