‘ശോഭിതം കേരളം’ — കേരളത്തിന്റെ സാംസ്കാരിക മഹത്വം ക്യാമറയിൽ പകർത്തിയൊരു വിസ്മയം!

Published by Brand Media on

പ്രൗഡഗംഭീരമായ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളിച്ചുള്ള ദൃശ്യ വിരുന്നായ ശോഭിതം കേരളം കൈരളിക്കു സമർപ്പിക്കകയാണ്…

YouTube player

മലയാളം, തമിഴ്, കന്നട സിനിമകളുടെ ഛായാഗ്രാഹകനും പരസ്യ ചിത്ര സംവിധായകനുമായ അനിൽ. കെ. ചാമിയാണ് ശോഭിതം കേരളം ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത്. വിശ്വേത്തര ഗ്രാമി അവാർഡ്, ഗ്ലോബൽ ക്‌ളാസിക് അവാർഡ് നേടിയ വയലിൻ മാന്ത്രികൻ മനോജ്‌ ജോർജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Whatsapp image 2025 11 01 at 2.43.44 am
കളരി, കഥകളി, മോഹിനിയാട്ടം, വയലിൻ, ചെണ്ട, പുലികളി, വള്ളംകളി എന്നിവയെല്ലാം ഉൾക്കൊള്ളിച്ച ശോഭിതം കേരളം നിർമ്മിച്ചിരിക്കുന്നത് സെന്റ്.ജോസഫ് ട്രെഡേഴ്‌സ് & മനോജ്‌ ജോർജ് സി പ്രൊഡക്ഷനും ആണ്. എഡിറ്റർ: മെൻഡോസ് ആന്റണി, സെക്കന്റ്‌ യൂണിറ്റ് ക്യാമറ : ബാബു സി. ജി, ജീമോൻ കെ പൈലി, നിർത്തസംവിധാനം : കിരൺ കിർഷ്, കലാസംവിധാനം: സവിൻ മാധവ്, കളരി: ഏകലവ്യ, ചെണ്ട: പൊന്നൻ ബ്ലൂ മാജിക്‌ ശിങ്കാരിമേളം, മേക്കപ്പ് : മണിലാൽ നിറം തൃശൂർ, ടെക്നിക്കൽ സപ്പോർട്ട് : എ മീഡിയ ഫാക്ടറി, ഡിസൈൻ: ബിലോറ ഗ്രാഫിക്സ് സൊല്യൂഷൻ.

മലയാളത്തിന്റെ പദ്മഭൂഷൻ ലാലേട്ടന്റെ ശോഭിതം കേരളത്തെ കുറിച്ചുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരംഗമാണ്.

Share this
Categories: Uncategorized