ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ! ഇന്ത്യയിലേക്കും എത്തുമോ…..
പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ വില്‍പ്പന മലേഷ്യന്‍ വിപണിയില്‍ അവസാനിപ്പിച്ചതിനു പിന്നാലെ പകരക്കാരനായി സിറ്റി ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട. തായ്‌ലാൻഡിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾ ഉൾക്കൊള്ളാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുത്തൻ മോഡലിന്റെ കടന്നുവരവ്. പ്രാദേശിക അഭിരുചികൾക്കും മുൻഗണനകൾക്കും അനുയോജ്യമായ ചില മാറ്റങ്ങളൊഴിച്ചു നിർത്തിയാൽ തായ്‌ലൻഡ് വിപണിയിൽ എത്തുന്ന സിറ്റി ഹാച്ച്ബാക്കിന് സമാനമാണ് മലേഷ്യൻ പതിപ്പും. S പ്ലസ്, SV, ടോപ്പ് എൻഡ് RS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിൽപ്പനയ്ക്ക് Read more…