വേറിട്ട ഗെറ്റപ്പുമായി നിവിൻ പോളി… പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറൽ.

Published by Brand Media on

E_oEB-9WEAAk3xV
നടൻ നിവിൻ പോളിയുടെ പുത്തൻ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.തെന്നിന്ത്യൻ അവാർ‍ഡ് നിശയായ സൈമയിൽ ((സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) പുതിയ ഗെറ്റപ്പിലായിരുന്നു നിവിന്റെ വരവ്. മുടിയും താടിയും നീട്ടി വളർത്തി സ്റ്റൈലിഷ് ആയ താരത്തിന്റെ ലുക്ക് ട്വിറ്ററിലും ട്രെൻഡിങ് ആയിരുന്നു. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച നടനുള്ള (ക്രിട്ടിക്സ്) പുരസ്കാരം ഇത്തവണ നിവിൻ പോളിക്കായിരുന്നു.
nivin-latest.jpg.image.845.440 (1)
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ‘കനകം കാമിനി കലഹം’, ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘പടവെട്ട്’ രാജീവ് രവിയുടെ ‘തുറമുഖം’ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തു വരാനുള്ളത്.

Share this
Categories: News