‘ചില കാര്യങ്ങള്‍ അറിയാൻ എന്തിനാണ് കണ്ണ്? സസ്പെൻസ് നിറച്ച് ‘ഭ്രമം’ ട്രെയ്ലർ ……

Published by Brand Media on

YouTube player

പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഭ്രമത്തിന്റെ ട്രെയിലര്‍ , സസ്‌പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ആയുഷ്മാൻ ഖുറാന നായകനായെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണിത്.എ.പി.ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 7ന് ആമസോൺ പ്രൈം വഴി ചിത്രം പ്രദർശനത്തിനെത്തും.

Share this
Categories: News