സുരേഷ് ഗോപി – നിഥിന്‍ രണ്‍ജി പണിക്കര്‍ ചിത്രം ‘കാവൽ’ നവംബർ 25 ന് തിയേറ്ററിൽ റിലീസ് ….

Published by Brand Media on

YouTube player

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലന്‍റെ റിലീസിങ് ഡേറ്റ് പുറത്ത്. നവംബർ 25 ന് ആണ് ചിത്രംറിലീസിനെത്തുന്നത്. തിയേറ്ററിൽ ആണ് പ്രദർശനത്തിനെത്തുന്നത്.

നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. സുരേഷ് ഗോപി രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഗുഡ്‌വില്‍ എന്‍റർടെയ്​ൻമെന്‍സിന്‍റെ ബാനറിലാണ്​ ചിത്രം നിർമിക്കുന്നത്​.

നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.മേക്കപ്പ് പ്രദീപ് രംഗന്‍, ആര്‍ട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാര്‍ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി,ഓഡിയോഗ്രഫി രാജകൃഷ്ണന്‍ എം. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ്. മണി,വിഷ്ണു പി.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാടിയൂര്‍. ചീഫ് അസോസിയേറ്റ് സനാല്‍ വി ദേവന്‍, ശ്യാമന്തക് പ്രദീപ്, പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ് പൗലോസ് കുറുമട്ടം. സഹ സംവിധായകന്‍ രഞ്ജിത്ത് മോഹന്‍ സ്റ്റില്‍സ് മോഹന്‍ സുരഭി, ഡിസൈന്‍ ഓള്‍ഡ് മോങ്ക്,പി.ആര്‍.ഒ. എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, മഞ്ജു ഗോപിനാഥ്.

Share this
Categories: News