ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ചിത്രീകരണം ആരംഭിച്ചു

Published by Brand Media on

dileep-veena.jpg.image.845.440

ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ വിദ്യാരംഭ ദിനത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. വലിയ ഇടവേളയ്ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് “വോയിസ് ഓഫ് സത്യനാഥൻ”. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സുപരിചിതയായ വീണ നന്ദകുമാറാണ്  നായിക

അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ  കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മം സംവിധായകൻ ഷാഫി നിർവഹിച്ചു. നിർമാതാവ് എൻ.എം ബാദുഷ ആദ്യ ക്ലാപ്പും, വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പത്നി നീതുവായിരുന്നു. 

voice-of-sathyanadhan.jpg.image.845.440

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയുംവീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. 

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്–മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ്.

dileep-rafi-veena.jpg.image.845.440

Share this
Categories: News