നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു എന്ന ടാ​ഗോടെ ആസിഫലിയുടെ ‘കുഞ്ഞെല്‍ദോ’ ടീസര്‍

Published by Brand Media on

YouTube player

ആസിഫ് അലിയെനായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യുടെ ടീസർ പുറത്തുവിട്ടു. നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു എന്ന ടാ​ഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.  വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Share this
Categories: News