മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ത്രില്ലർ മുന്നോട്ട് വെയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണതകൾ ആണ്.‘ലാൽബാഗ്’ നവംബർ 19ന് തിയറ്ററുകളിലെത്തും. പൂർണമായും ബെംഗളൂരുവിൽ ചിത്രീകരിച്ച ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വെയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണതകൾ ആണ്.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തുന്ന സ്ത്രീകേന്ദ്രീകൃത ഒരു ബർത്ത് ഡേ പാർട്ടിക്കു ശേഷമുണ്ടാകുന്ന കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത് ‘പൈസാ പൈസാ’യ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലാൽബാഗ് സെലിബ്സ് ആൻഡ് റെഡ്കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമിക്കുന്നത്.മമ്ത മോഹൻദാസ്, സിജോയ് വർഗീസ്,രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവർ. ആന്റണി ജോ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്റെ വാക്കുകൾ ഇങ്ങനെ: ഈ വെള്ളിയാഴ്ച ലാൽബാഗ് റിലീസ് ആവുകയാണ്. വലിയ സിനിമകൾ ആണ് കൂടെ. അപ്രതീക്ഷിതമായി ഭീമന്മാർ തങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചപ്പോൾ, മറ്റ് മാർഗങ്ങളില്ലാതെയാണ് നവംബർ 19 ന് റിലീസ് ചെയ്യാം എന്ന് പെട്ടെന്ന് തീരുമാനിക്കേണ്ടി വന്നത്.
ഇനി മൂന്ന് ദിവസങ്ങൾ മാത്രം. സിനിമ കംപ്ലീറ്റ് ചെയ്ത് വച്ച് കോവിഡ് സാഹചര്യങ്ങൾ മൂലം 2 വർഷത്തോളം കാത്തിരുന്ന് ഒടുവിൽ ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുത്ത് റിലീസ് ചെയ്യേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ ഊഹിക്കാമല്ലോ. ലാൽബാഗ് എന്ന ഫാമിലി ത്രില്ലർ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്. കൂടെയുണ്ടാവണം.എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും നൽകണം. ഈ അവസരത്തിൽ ലാൽബാഗ് ഒരു യാഥാർഥ്യമാകാൻ എന്റെ കൂടെ നിന്നഎല്ലാവരെയും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു.
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ പാരഡൈസ്.’ വമ്പൻ റിലീസായി കേരളത്തിലെത്തിച്ചിരിക്കുന്നത് ദുൽഖറിൻ്റെ വേഫെറർ ഫിലിംസ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് Read more
‘എബ്രഹാം ഓസ്ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന ടൈറ്റൻസിലെ ആദ്യ ഗാനം പുറത്ത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ജയസൂര്യ-വിനായകൻ ചിത്രത്തിലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ യാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് Read more
കന്നഡ ഹൊറർ ചിത്രം ‘രുധിർവന’ ലോകമെമ്പാടുമുള്ള തിയേറ്റർ റിലീസിനൊരുങ്ങുന്നു. “Haunted by the past Hunted by the present” എന്ന ടാഗ്ലൈനോടൊപ്പം പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ പോസ്റ്റർ, പ്രേക്ഷകരെ കാത്തിരിക്കുന്നത് വേട്ടയാടുന്ന വനദേവതയുടെ ഭീതിജനകമായ ലോകമാണെന്ന സൂചന നൽകുന്നു. നവാഗതനായ അഗ്നി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, Read more