മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന കുടുംബ ചിത്രം ‘അവിയൽ’ വിജയകരമായി മുന്നേറുന്നു

Published by Brand Media on

ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തിയ ‘അവിയൽ'(Aviyal) തിയറ്ററുകളിൽ പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ നേടി ചിത്രം പ്രദർശനം തുരുകയാണ് മടുപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന കുടുംബ ചിത്രം എന്നാണ് അവിയലിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.

WhatsApp Image 2022-04-12 at 1.27.38 AM 

‘ഫിലിപ്‍സ് ആൻഡ് ദ മങ്കിപെൻ’ എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദിന്റേതാണ് അവിയല്‍. കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും പറയുകയാണ് ചിത്രം ചെയ്യുന്നത്. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും നടി ആത്മീയ രാജനും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അവിയൽ. ചിത്രത്തിന്‍റെ വിജയത്തില്‍ സക്സസ് ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 

YouTube player

ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ ആണ് നായകനാകുന്നത്. കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയൽ. 

മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ  മാത്യു. സൗണ്ട് ഡിസൈൻ  രംഗനാഥ്  രവി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം ബംഗ്ലാൻ. ചീഫ് അസോസിയേറ്റ്  ഡയറക്ടർ  സൈഗ്ൾ .അസോസിയേറ്റ് ഡയറക്ടർസ് ജോഷി മേടയിൽ & ജയകൃഷ്ണൻ . സ്റ്റീൽസ് മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്‌. പി ആർ ഓ മഞ്ജു ഗോപിനാഥ്‌. അതിതീവ്രമായ ആത്മ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.

Share this
Categories: News