നിഖില വിമല്‍ നായികയാകുന്ന ‘ജോ & ജോ’, ട്രെയിലര്‍ പുറത്തുവിട്ടു

Published by Brand Media on

YouTube player

നിഖില വിമല്‍ നായികയാകുന്ന പുതിയ സിനിമയാണ് ‘ജോ ആൻഡ് ജോ’. നവാഗതനായ അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ ഡി ജോസിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. ആങ്ങളയും പെങ്ങളുടെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Jo & Jo trailer).

നിഖില വിമലിന് പുറമേ മാത്യു തോമസ്, നസ്‍ലെന്‍, ജോണി ആന്റണി, സ്‍മിനു സി ജോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.  ‘ജോ ആൻഡ് ജോ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അന്‍സാര്‍ ഷായാണ്.  ചമൻ ചാക്കോയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കലാസംവിധാനം  നിമേഷ് താനൂർ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ. മേക്കപ്പ് സിനൂപ് രാജ്.

വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, എഡിറ്റിംഗ് ചമൻ ചാക്കോ, സൗണ്ട് ഡിസൈനിംഗ് സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്‍ദുൾ ബഷീർ, പിആർഒ എ എസ് ദിനേശ്.

 

Share this
Categories: News