വിജയ് നായകനായ പുതിയ ചിത്രം ‘ബീസ്റ്റി’ലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു…

വിജയ് നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ ചിത്രമാണ് ‘ബീസ്റ്റ്’. ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ ചര്ച്ചയായതായിരുന്നു ‘ഹലമിത്തി ഹബീബോ’ പാട്ട്. ഇത് ട്രെൻഡായി മാറിയിരുന്നു. ഇപ്പോഴിതാ ആ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് .
നെറ്റ്ഫ്ലിക്സിലും, സണ് നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളില് ചിത്രം റിലീസ് ചെയ്യുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. മെയ് 11ന് ആണ് ചിത്രം ഒടിടിയില് റിലീസ് ചെയ്യുക. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് ചിത്രത്തില് വിജയ് അഭിനയിച്ചത്. ‘വീര രാഘവൻ’ എന്നായിരുന്നു വിജയ്യുടെ കഥാപാത്രത്തിന്റെ പേര്.
കലാനിധി മാരനാണ് ചിത്രം നിര്മിച്ചത്. സണ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്മാണം. എഡിറ്റിംഗ് ആര് നിര്മ്മല്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
നഗരത്തിലെ ഒരു ഷോപ്പിംഗ് മാള് പിടിച്ചെടുത്ത് സന്ദര്ശകരെ തീവ്രവാദികള് ബന്ദികളാക്കുന്നതും തുടര്ന്നുള്ള സംഭവങ്ങളുമായിരുന്നു ‘ബീസ്റ്റ്’ പറഞ്ഞത്. സന്ദര്ശകര്ക്കിടയില് ഉള്പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്തായാലും ‘ബീസ്റ്റ്’ എന്ന ചിത്രം ഒടിടിയിലും പ്രദര്ശനത്തിനെത്തുമ്പോള് കൂടുതല് പേരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.പൂജ ഹെഗ്ഡെയാണ് നായിക. സെല്വരാഘവന്, യോഗി ബാബു, റെഡിന് കിംഗ്സ്ലി, ജോണ് സുറാവു, വിടിവി ഗണേഷ്, അപര്ണ ദാസ്, ഷൈന് ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര് അജിത്ത് വികല് തുടങ്ങിയവര് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര് നിര്മ്മല്, കലാസംവിധാനം ഡി ആര് കെ കിരണ്, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്, വിഎഫ്എക്സ് ബിജോയ് അര്പ്പുതരാജ്, ഫാന്റം എഫ്എക്സ്, സ്റ്റണ്ട് അന്പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.