ദുല്‍ഖര്‍ നായകനാകുന്ന ‘സീതാ രാമം’പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

Published by Brand Media on

YouTube player

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘സീതാ രാമം’. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘സീതാ രാമം’ ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്

‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായിട്ട് ദുല്‍ഖര്‍ അഭിനയിക്കുന്ന ‘സീതാ രാമത്തി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു.  കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്.

 

Share this
Categories: News