ഫുൾപവറിൽ ശിവകാർത്തികേയൻ; ചിന്ന ദളപതിയോന്ന് ആരാധകർ, ‘ഡോൺ’ പ്രമോ

Published by Brand Media on

YouTube player

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്‍ത ഡോക്ടറിന്‍റെ വിജയത്തിനു ശേഷം ശിവകാര്‍ത്തികേയന്‍  നായകനാകുന്ന ചിത്രമാണ് ‘ഡോണ്‍’ . നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് എസ്കെ ആരാധകരും. ഇപ്പോഴിതാ ചിത്രത്തിലെ ​ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ജലബുലജംഗു’ എന്ന് തുടങ്ങുന്ന ഗാനം സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. ചിന്ന ദളപതിയാണോ എന്നാണ് എസ്കെ കുറിച്ച് ആരാധകർ ചോദിക്കുന്നത്. എന്തായാലും മികച്ചൊരു എന്റർടെയ്ൻമെന്റ് ആയിരിക്കും ചിത്രമെന്ന് ഉറപ്പാണ്. മെയ് 13ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നാണ്. ഡോക്ടറിലും നായികയായിരുന്ന പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ഈ ചിത്രത്തിലും നായിക. സംവിധായകന്‍ ആറ്റ്ലിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച പരിചയവുമായാണ് സിബി ചക്രവര്‍ത്തി ആദ്യചിത്രം ഒരുക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‍കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, ഗൗതം മേനോന്‍, ശിവാംഗി, ആര്‍ ജെ വിജയ്, മുനീഷ്‍കാന്ത്, ബാല ശരവണന്‍, കാളി വെങ്കട് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം കെ എം ഭാസ്‍കരന്‍. സിനിമയുടെ ചിത്രീകരണത്തിനൊപ്പം ഡബ്ബിംഗും പുരോഗമിക്കുന്നുണ്ടായിരുന്നു. ആയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഏറെ വൈകാതെ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍

Share this
Categories: News