‘മേരി ആവാസ് സുനോ’യിലെ ​ഗാനമെത്തി;’മേരി ആവാസ് സുനോ’യിലെ ​ഗാനമെത്തി…..

Published by Brand Media on

YouTube player

മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് മേരി ആവാസ് സുനോ(Meri Awas Suno). ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിലെ മനോഹര ​ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എം ജയചന്ദ്രന്റേതാണ് സം​ഗീതം. ഹരിനാരായണന്റെ വരികൾക്ക് ശബ്​ദം നൽകിയിരിക്കുന്നത് ആനി ആമിയാണ്.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു.  പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും  അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ.പ്രൊഡ്യൂസേഴ്സ് -ഐശ്വര്യ സ്നേഹ മൂവീസ്, ആൻ സരിഗ. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സന്തോഷ്കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിവർ പാട്ടുകൾ പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്,മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ,   അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് – എം.കുഞ്ഞാപ്പ.

Share this
Categories: News