‘ഷി ഹള്‍ക്’ ഹോട്‍സ്റ്റാറില്‍, ട്രെയിലര്‍ കാണാം….

Published by Brand Media on

YouTube player

മാര്‍വല്‍ കോമിക്സിലെ ‘ഷി ഹള്‍ക്’ എന്ന സൂപ്പര്‍ ഹീറോയെ ആധാരമാക്കിയുള്ള സീരീസ് റിലീസിന് തയ്യാറാകുന്നു. ‘ഷീ ഹള്‍ക്: അറ്റോര്‍ണി അറ്റ് ലോ’ എന്ന സീരീസ് ഓഗസ്റ്റ് 17 മുതലാണ് സ്‍ട്രീം ചെയ്യുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് സീരീസ് സ്‍ട്രീം ചെയ്യുക. ‘ഷീ ഹള്‍ക്: അറ്റോര്‍ണി അറ്റ് ലോ’യുടെ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് .

തിയാനാ മസ്ലാനിയാണ് ‘ഷീ ഹള്‍കാ’യി അഭിനയിക്കുന്നത്. മാര്‍ക് റുഫല്ലോ ‘ഹള്‍കായി’ അഭിനയിക്കുന്നു. ടീം റോത്ത്, ബെനഡിക്ഠ്ട് വോങ്, ജോണ്‍ ബാസ് എന്നിവരും ചിത്രത്തിലുണ്ട്. ജെസിക്ക ഗാവോ സംവിധാനം ചെയ്യുന്ന ഷീ ഹള്‍കിന്റെ ഒമ്പത് എപ്പിസോഡുകളാണുണ്ടാകുക.

 

Share this
Categories: News