‘ഒരേസമയം ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും’; സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ’ ടീസർ

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’യുടെ (ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള) ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. പ്രവീണ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. കോർട് റൂം ഡ്രാമ വിഭാഗത്തില്പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്കെ’യ്ക്കുണ്ട്.
മാധവ് സുരേഷ് ചിത്രത്തില് അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിക്കുന്നത്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്കര് അലി, മുരളി ഗോപി എന്നിവരും ചിത്രത്തില് വേഷമിടുന്നു.
കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് – വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്,പി ആർ ഒ -എ.എസ്. ദിനേശ്.