ജയറാം നായകനാകുന്ന മിഥുൻ മാനുവൽ ചിത്രം; നി​ഗൂഢതകൾ ഒളിപ്പിച്ച് ‘അബ്രഹാം ഒസ്‌ലർ’ ട്രെയിലർ ……

Published by Brand Media on

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഒസ്‌ലർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ്‌ ബാബുവാണ് ട്രെയിലർ റീലീസ് ചെയ്തത്. ഇമോഷണൽ ക്രൈം ഡ്രാമയായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും, മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്. വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ,ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

YouTube player

Share this
Categories: News