ഷെയ്‍ൻ നിഗത്തിന്റെ ‘ലിറ്റില്‍ ഹാര്‍ട്‍സ് ‘ ടീസര്‍ പുറത്ത്.

Published by Brand Media on

ഷെയ്‍ൻ നിഗം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‍സ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്പ്യാരാണ്. ചിരി നമ്പറുകളുമായി ലിറ്റില്‍ ഹാര്‍ട്‍സിന്റെ ടീസര്‍ പുറത്തുവിട്ടതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

YouTube player

രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായ മഹിമാ നമ്പ്യാര്‍ക്കു പുറമേ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി, ഷെയ്ൻ ടോം ചാക്കോ, ബാബുരാജ് എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് കൈലാസാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം സാന്ദ്രാ തോമസ്സും, വിൽസൺ തോമസ്സും ചേർന്നു നിര്‍മിക്കുന്നു. പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് നിര്‍വഹിക്കുന്നത്.

Share this
Categories: News