‘അഞ്ചക്കള്ളക്കോക്കാൻ ‘ ചിത്രത്തിന്റെ ട്രെയ്ലര് എത്തി. ചിത്രം മാർച്ച് 15 ന് തിയറ്ററുകളിൽ എത്തും;
നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തന്റെ സാന്നിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ചക്കള്ളക്കോക്കാൻ’. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച് 15 ന് തിയറ്ററുകളിൽ എത്തും. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മൻസിൽ വരെ 7 സിനിമകൾ ഇതുവരെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റീലീസിന് തയാറെടുക്കുകയാണ്.