‘പുഷ്‍പ 2’ ടീസര്‍ എത്തി.ഓഗസ്റ്റ് 15 നാണ് പുഷ്പ 2 ന്‍റെ റിലീസ്;

Published by Brand Media on

വന്‍ വിജയം നേടിയ ചില തെന്നിന്ത്യന്‍ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ കാത്തിരുന്നിട്ടുണ്ട്. ആ നിരയിലെ അപ്കമിംഗ് റിലീസ് ആണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പുഷ്പ 2 ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്.

YouTube player

സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം സുകുമാര്‍ റൈറ്റിംഗ്സുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുനും ഫഹദ് ഫാസിലിനുമൊപ്പം രശ്മിക മന്ദാന, ധനുഞ്ജയ്, റാവു രമേശ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് പുഷ്പ. മികച്ച നടനുള്ള പുരസ്കാരം അല്ലു അര്‍ജുനും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു. അതേസമയം ഓഗസ്റ്റ് 15 നാണ് പുഷ്പ 2 ന്‍റെ റിലീസ്.

Share this
Categories: News