ഇന്റർനാഷണൽ നിലവാരുമുള്ള മേക്കിങ്ങാണ് ,തിയേറ്ററുകളില് മികച്ച പ്രതികരണം നേടി എമ്പുരാന്;
ഇന്റർനാഷണൽ നിലവാരുമുള്ള മേക്കിങ്ങാണ് എമ്പുരാന്റേത് എന്നാണ് പ്രതികരണങ്ങൾ. കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ മുരളി ഗോപി മികച്ച രീതിയിൽ തിരക്കഥയിൽ അവതരിപ്പിച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതം തിയേറ്ററുകളെ തീപ്പിടിപ്പിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.
ആദ്യ ഷോ കഴിയുമ്പോള് ലോകസിനിമാ നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്. ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില് മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര് പറയുന്നു. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില് വരുന്ന അഭിപ്രായങ്ങള്.
മോഹന്ലാലിന്റെ ഇന്ട്രൊയും വരുന്ന സീനുകളിലെ സ്ക്രീന് പ്രസന്സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്. സിനിമയിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും ആളുകള് പറയുന്നു. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകര് അഭിപ്രായപ്പെടുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി തിയേറ്ററുകളിലെത്തിയ എമ്പുരാന് പ്രീക്വലും സീക്വലുമാണെന്നാണ് റിപ്പോര്ട്ടുകള്.
ഹിന്ദുത്വ ഭീകരതയും, അതിലൂടെ വളർന്നുവരുന്ന ദേശീയപാർട്ടിയും, കേരളത്തിലേക്ക് കടന്നു കയറാൻ അവർ നടത്തുന്ന ശ്രമങ്ങളും, എതിർക്കുന്നവർക്ക് നേരെ പ്രയോഗിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളുമെല്ലാം ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയെ ഓർമിപ്പിക്കുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഒരു മുഖ്യധാര സിനിമയിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാണിച്ചതിന് അഭിനന്ദനങ്ങൾ എന്നാണ് ചിലര് കമന്റ് ചെയ്തത്. ഇക്കാലത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ ചെറിയ ധൈര്യം പോരന്നും പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലും ആന്റണി പെരുമ്പാവൂരുമടക്കം എല്ലാ അണിയറപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും നിരവധി പേർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

