നാടക രചയിതാവും സംവിധായകനുമായ സഹീർ അലി സംവിധാനം ചെയ്യുന്ന “എ ഡ്രമാറ്റിക്ക് ഡെത്ത് ” ട്രൈലർ പുറത്തിറങ്ങി

Published by Brand Media on

“സൗന്ദര്യമല്ല നമ്മളെ പ്രിയപ്പെട്ടവരാക്കുന്നത് മറിച്ച് ,സ്നേഹമാണ് നമ്മെ സൗന്ദര്യമുള്ളവരാക്കുന്നത് ” ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ ഈ മൊഴിയുടെ അർത്ഥതലങ്ങളിലേക്കുള്ള സഞ്ചാരമാണ് “എ ഡ്രമാറ്റിക്ക് ഡെത്ത് ”
എന്ന സിനിമ.

YouTube player

നാടക രംഗത്ത് സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ നേടിയ രചയിതാവും സംവിധായകനുമായ സഹീർ അലി “കാപ്പിരിത്തുരുത്ത്” എന്ന സിനിമയ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമാകുന്ന സിനിമയാണിത്.

ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെയുള്ള അന്വേഷണം കൂടിയാണ് ഈ സിനിമ . മരണമെന്ന നാടകീയ സത്യത്തിന്റെ യാഥാർത്ഥ്യത്തെ കണ്ടെത്തുകയാണ് ഇവിടെ.ലോക രാജ്യങ്ങളെ ഉലച്ചു കളഞ്ഞ കോവിഡിന്റെ പശ്ചാത്തലത്തിലെ ഓർമ്മകളിലൂടെയാണ് സിനിമ കടന്ന് പോകുന്നത്.വ്യത്യസ്തമായ ഒരു പ്രമേയത്തെ ഉൾക്കൊണ്ടുകൊണ്ട് നാടകത്തിലൂടെ സിനിമയെ പുതിയ കാലത്തിന്റെ കാഴ്ചയിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.
വിശ്വസാഹിത്യകാരാന്മാരായ ടോൾസ്റ്റോയിയുടെയും ദസ്തെയോവിസ്കിയുടെയും ജീവിതത്തെ സിനിമയിൽ നാടകാവതരണത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ലിയോ ടോൾസ്റ്റോയിയുടെ ജീവിത കഥ അരങ്ങിലെത്തിക്കാൻ കഷ്ടപ്പെടുന്ന നാടക പ്രവർത്തകരായ ബാലചന്ദ്രന്റേയും ആത്മ സുഹൃത്ത് ചൗരോയുടെയും നടി ആനിയുടെയും ജീവിത യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദൃഡമായ സുഹ്യത്ത് ബന്ധത്തിന്റേയും അടങ്ങാത്ത സ്നേഹത്തിന്റേയും കഥകൂടിയാണ് “എ ഡ്രമാറ്റിക് ഡെത്ത് “. നാടകവും അതിലെ സുഹൃത് ബന്ധങ്ങളും, ഗാനങ്ങളും അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് നാടക പ്രവർത്തകരാണ്. നാടകം തന്നെ ജീവിതമായി മാറിയ കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയ പലരുടേയും പെർഫോമൻസ് മലയാള സിനിമയ്ക്ക് പുതിയ വാഗ്ദാനങ്ങൾ നല്കുന്നു.
എസ് & എസ് പ്രോഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ സഹീർ ടി എ യും, കെ കെ സാജനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.സിനിമയുടെ സൗന്ദര്യാത്മകമായ ഭംഗി ചോർന്നുപോകാതെ നാടകത്തിന്റെ താളവും ലയവും ശബ്ദങ്ങളും അവതരണകലയുടെ മികവും മിഴിവും ചമയവും പ്രേക്ഷകരെ ഒരേ സമയം നാടകവും സിനിമയും ആസ്വദിക്കാൻ കഴിയുന്ന തലത്തിലേയ്ക്ക് ഈ സിനിമയ്ക്ക് കൊണ്ടുപോകാൻ കഴിയുന്നു. ടോൾസ്റ്റോയിയായും ദസ്തയോവിസ്കിയായും വളരെ തന്മയത്വത്തോടെ മാറാൻ കഴിയുന്ന രണ്ടു അഭിനേതാക്കളെ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്തത് കാസ്റ്റിംഗ് മികവിനെയും കഥാപാത്രങ്ങളെ ഒറിജിലിനെ വെല്ലുന്ന രീതിയിൽ ഒരുക്കിയെടുത്തത് പട്ടണം ഷാ എന്ന മികച്ച ചമയ കലാകാരന്റെ കരവിരുതാണ്.
ഓരോ സീനുകളും ആവശ്യപ്പെടുന്ന ഫീൽ ഹൃദയത്തിലേക്ക് പതിപ്പിക്കുന്ന മധു പോളിന്റെ പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ സവിശേഷതകളിലൊന്നാണ്. സുരേഷ് പാറപ്രത്തിന്റേയും , വിജേഷ് കെ വി യുടെയും വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് ആണ് സംഗീതം പകർന്നിരിയ്ക്കുന്നത്.നാടക ലോകത്തെ പ്രതിഭാധനനായിരുന്ന മരട് ജോസഫ് നവാഗതനായ അനൂജ് കെ സാജനോടൊപ്പം തന്റെ തൊണ്ണൂറ്റിരണ്ടാം വയസ്സിൽ ആദൃമായി സിനിമയിൽ പിന്നണി പാടി എന്നത് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. രമേശ് മുരളിയും, എലിസബത്ത് രാജുവുമാണ് മറ്റു ഗായകർ.ചൗരോ എന്ന മുഖ്യ കഥാപാത്രത്തിലൂടെ സ്നേഹം കൊണ്ടും ആത്മാർഥത കൊണ്ടും ആദ്യാവസാനം പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിക്കുന്ന വിധത്തിൽ മലയാളത്തിലും തമിഴിലും ശ്രേദ്ധേയനായി മാറിയ അഷറഫ് മല്ലിശ്ശേരി അഭിനയിച്ചിരിയ്ക്കുന്നു. നാടക സിനിമ പ്രവർത്തകരായ പ്രതാപൻ , മഞ്ജുശ്രീനായർ, റഫീക്ക് ചൊക്ലി,എ എച്ച് ഷാനവാസ്, ധ്വനി,രോഹിത് , വിദ്യമുകുന്ദൻ,ഷിബു മുപ്പത്തടം, ജയചന്ദ്രൻ,
പ്രേംദാസ് വാര്യർ , സി സി കെ ,ശാരദ കുഞ്ഞുമോൻ, അനുജ് കെ സാജൻ,ബിനു പത്മനാഭൻ, നിസാർ ജമീൽ,എന്നിവരോടൊപ്പം പ്രവാസി നാടക കലാകാരൻ കെ.കെ.സാജനും അഭിനയിച്ചിരിയ്ക്കുന്നു.
‘കാന്തി’ സിനിമയിലൂടെ അമേരിക്കൻ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നാടക കലാകാരി ഷൈലജ പി അമ്പുവും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. “പപ്പീലിയോ ബുദ്ധ ” എന്ന സിനിമയിലൂടെ
മെക്സികോ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച കലാ സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട മനു പെരുന്നയുടെ ആർട്ട് ഡയറക്ഷനും അന്നയും റസൂലിലൂടെ ദേശീയ അവാർഡ് നേടിയ എസ്.രാധാക്യഷ്ണന്റെ ശബ്ദമിശ്രണവും സിനിമയെ സമ്പന്നമാക്കുന്നു.നൂറുദ്ധീൻ ബാവയാണ് ക്യാമറ, ഗ്രാഫിക്സ്-സമീർ ലാഹിർ,വസ്ത്രാലങ്കാരം-പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല-സജീഷ് എം ഡിസൈൻ,എഡിറ്റിങ്-അബു താഹിർ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം-സജീവ് ജി ,ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറംമൂട്,പ്രൊജക്ട് ഡിസൈനർ-മാൽക്കോംസ്, ഖാലിദ് ഗാനം. തിയറ്റർ സ്കച്ചസ് മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ സുനിത സുനിൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.പി ആർ ഒ എ എസ് ദിനേശ്.

Share this
Categories: News