ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ സണ്ണി വെയിൻ മൃദുൽ നായരും ധ്രുവനും ചേർന്ന് പുറത്തുവിട്ടു!

Published by Brand Media on

നവാഗത സംവിധായകൻ ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് പ്രശസ്ത നടൻ സണ്ണി വെയിനും  ബിടെക് ,കാസർഗോഡ് എന്നീ സിനിമകളുടെ സംവിധായകനായ മൃദുൽ നായരും നടന്മാരായ സുധീർ സുകുമാരനും, ധ്രുവനും ചേർന്ന് നിർവഹിച്ചു.

YouTube player

‘ഇരുവൾ ‘ എന്നാണ് ചിത്രത്തിന്റെ പേര് മലയാളം തമിഴ് ഹിന്ദി തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് സിനിമ ചെയ്യുന്നത്. ലുക്മാൻ അവറാൻ, ബിനു പപ്പു, പ്രഗ്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബോംബെ പോസിറ്റീവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ച്മായി അനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. ഈ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായി ജോഷി മേടയിൽ പ്രവർത്തിച്ചിരുന്നു.

പ്രശസ്ത സംവിധായകൻ വി.കെ.പി യുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു തുടക്കം. ബിടെക്, കാസർ ഗോൾഡ് എന്നീ സിനിമകൾ ചീഫ് അസോസിയേറ്റ് ആയിട്ടും ജോഷി മേടയിൽ വർക്ക് ചെയ്തിട്ടുണ്ട് . ബോംബെ പോസിറ്റീവ് സിനിമയുടെ പ്രൊഡക്ഷൻ  ഉണ്ണി മൂവീസും, മലർ എന്റർപ്രൈസസും  രാജ് സക്കറിയയും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്  മറ്റ് ഡീറ്റെയിൽസ് ഒന്നും അണിയറ പ്രവർത്തകർ തൽക്കാലം പുറത്തുവിട്ടിട്ടില്ല.

Share this
Categories: News