Blog

Screenshot 2023 08 04 at 11.55.01 PM

അഭിഷേക് ബച്ചൻ നായകനാകുന്ന ‘ഘൂമെര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍

അഭിഷേക് ബച്ചനും സയാമി ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഘൂമറിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒരു അപകടത്തില്‍ കൈ നഷ്ടപ്പെട്ടിട്ടും തന്‍റെ കോച്ചിന്‍റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തുന്ന ക്രിക്കറ്റ് താരത്തിന്‍റെ കഥയാണ് ഘൂമർ പറയുന്നത്. ആർ ബാൽക്കിയാണ് ചിത്രത്തിന്‍റെ സംവിധാനം. അംഗദ് ബേദി, ഷബാന ആസ്മി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം ഓഗസ്റ്റ് 18ന് Read more

‘നിഗൂഢം’; അനൂപ് മേനോന്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി

അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രം നിഗൂഢത്തിന്‍റെ ടീസര്‍ പുറത്തെത്തി. അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഇന്ദ്രന്‍സ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. Read more

Screenshot 2023 08 04 at 11.49.45 PM
Screenshot 2023 08 04 at 11.38.36 PM

രത്നവേല്‍ തമിഴകത്ത് വന്‍ തരംഗം പിന്നാലെ ഫഹദിന്‍റെ അടുത്ത തമിഴ് ചിത്രം രജനികാന്തിനൊപ്പം

രജനികാന്ത് നായകനാകുന്ന ജയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യ. കാരണം തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ പ്രധാന നടന്മാര്‍ എല്ലാം സൂപ്പര്‍ സ്റ്റാറിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു എന്നത് തന്നെ കാരണം. അതേ സമയം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ റിലീസ് ആകുന്നതിന് മുന്‍‌പ് തന്നെ രജനി പ്രധാന വേഷത്തില്‍‌ എത്തുന്ന തലൈവര്‍ 170 ചര്‍ച്ചയാകുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന Read more

‘റാണി ചിത്തിര മാർത്താണ്ഡ’യിലെ പ്രണയാർദ്രമായ ഗാനം,ആരും കാണാ കായൽ കുയിലേ…

കൊച്ചി: റൊമാന്‍റിക് കോമഡി ജോണറിൽ റിലീസിനൊരുങ്ങുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ നായകനായെത്തുന്ന ജോസ്‍കുട്ടി ജേക്കബിന്‍റേയും നായികയായെത്തുന്ന കീർത്തനയുടേയും പ്രണയപൂർവ്വമുള്ള നിമിഷങ്ങളാണ് ‘ആരും കാണാ കായൽ കുയിലേ…’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ കാണിച്ചിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും മനസ്സിൽ കയറുന്ന വരികളും ഈണവും ആലാപനവുമാണ് ഗാനത്തിന്‍റേത്. വൺസ് അപ്പോൺ Read more

Screenshot 2023 08 04 at 11.32.35 PM
Screenshot 2023 08 02 at 10.51.51 PM

‘ജലധാരപമ്പ്സെറ്റ് സിൻസ് 1962’, ന്റെ ട്രെയിലർ മൃണാളിനി ടീച്ചറും ഒപ്പം ഒരു കള്ളനും

ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തിൽ എത്തുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ന്റെ ട്രെയിലർ പുറത്തിറങ്ങി. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ദിലീപിനെ കൂടാതെ ഇന്ദ്രജിത്ത്, ആസിഫ് അലി, ആൻറണി വർഗീസ്, ലാൽ ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റി പേജുകളിലൂടെ ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തി. Read more

വെബ് സീരീസില്‍ ദുല്‍ഖര്‍ ‘ഗണ്‍സ് ആൻഡ് ഗുലാബ്‍സ്’ ട്രെയിലർ

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആൻഡ് ഗുലാബ്സി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ​ഗ്യാങ് വാറാണ് സീരിസിന്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രാജ്‍കുമാര്‍ Read more

Screenshot 2023 08 02 at 10.42.38 PM
Screenshot 2023 08 02 at 10.38.13 PM

തലൈവർ എൻട്രാൽ സുമ്മാവാ….’ജയിലർ’ ഷോക്കേസ് എത്തി, വില്ലൻ കഥാപാത്രമായി വിനായകന്‍.

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലറി’ന്‍റെ ഷോക്കേസ് വീഡിയോ പുറത്തുവിട്ടു. മാസും ആക്ഷനും നിറച്ച പക്കാ ത്രില്ലർ ചിത്രം ആയിരിക്കും ജയിലർ എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. രജനികാന്തിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ വില്ലൻ കഥാപാത്രമായി വിനായകനും ഉണ്ട്. രമ്യ കൃഷ്ണൻ രജനികാന്തിന്റെ ഭാ​ര്യ ആയാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. പുറത്തുവന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ വീഡിയോ Read more

‘ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ’യായി ദുല്‍ഖര്‍ ! ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്‍’ വെബ് സീരീസ്

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്‍’ റിലീസ് തയ്യാറെടുക്കുകയാണ്. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ‘ഗണ്‍സ് ആൻഡ് ഗുലാബ്‍സി’ലെ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുകയാണ്. ‘ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ’യായിട്ടാണ് ദുല്‍ഖര്‍ സീരീസില്‍ എത്തുക. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള സിരീസാണ് ഇത്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ Read more

Screenshot 2023 08 02 at 11.21.11 AM
Afadce1952

‘രോമാഞ്ചം’ സംവിധായകന്‍ വിവാഹിതനായി, വധു സഹസംവിധായിക

രോമാഞ്ചം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിന്‍ ആണ് വധു. രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു. ഷിഫിന തന്നെയാണ് വിവാഹിതയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അന്‍വര്‍ റഷീദ്, സമീര്‍ സാഹിര്‍ അടക്കമുള്ള Read more

അനിരുദ്ധിന്റെ സം​ഗീതം, തകർത്താടി ഷാരൂഖ്, ‘ജവാൻ’ സോം​ഗ്

ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ആദ്യ​ഗാനം റിലീസ് ചെയ്തു. ‘സിന്ദാ ബാന്ദ..’ എന്ന​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഡപ്പാം കൂത്ത് സ്റ്റൈലിൽ തകർത്താടുന്ന ഷാരൂഖിനെ ​ഗാനരം​ഗത്ത് കാണാം. കളർഫുൾ ആയി ​ഗാനത്തിൽ ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നുണ്ട്. ചെന്നൈ എക്സ്പ്രെസിന് ശേഷം Read more

Screenshot 2023 08 02 at 12.13.08 AM