ബേസിലിനൊപ്പം ‘പെര്‍ഫെക്റ്റ് ഓകെ’ നെയ്‍സല്‍; ‘കഠിന കഠോരമീ അണ്ഡകടാഹം’ ട്രെയ്‍ലര്‍
ബേസിലിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. കൊവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ്. കോഴിക്കോട് ആണ് സിനിമയുടെ പശ്ചാത്തലം. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Read more









