അറബിക്കടലിന്‍റെ സിംഹം ‘മരക്കാര്‍’ പുതിയ ടീസര്‍
മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം . റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിനൊപ്പം നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, അര്‍ജുന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഷോര്‍ട്ട് ഗ്ലിംപ്‍സുകളും പുതിയ ടീസറിലുണ്ട്. മൂന്നാമത്തെ ടീസര്‍ ആണിത്. Read more









