1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; ‘ഹോങ്കോങ് വാരിയേഴ്സ്’

Published by Brand Media on

മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കേരളത്തിൽ സൻഹാ സ്റ്റുഡിയോസ് ആണ് വിതരണത്തിന് എത്തിക്കുന്നത്

YouTube player

ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി 1000 കോടി ക്ലബ്ബിൽ കയറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യയിൽ ജനുവരി 24ന് റിലീസിന് എത്തുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിലായാണ് റിലീസിന് ഒരുങ്ങുന്നത്. ഹോങ്കോങിലും ചൈനയിലും കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ഹോങ്കോങ് വാരിയേഴ്സ് എന്ന പേരിലാണ് ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തുക. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഹനുമാൻ മൂവി മേക്കേഴ്‌സുമായി ചേർന്ന് സൻഹാ സ്റ്റുഡിയോസ് ആണ്.

സോയി ചിയാങ് സംവിധാനം ചെയ്ത് ലൂയിസ് കൂ, സാമ്മോ ഹംഗ്, റിച്ചി ജെൻ, റെയ്മണ്ട് ലാം, ടെറൻസ് ലോ, കെന്നി വോങ്, ഫിലിപ്പ് എൻജി, ടോണി വു, ജർമ്മൻ ചിയൂങ് എന്നിവർ അഭിനയിച്ച ഒരു ഹോങ്കോംഗ് ആയോധന കല ആക്ഷൻ ചിത്രമാണിത്. യുയിയുടെ സിറ്റി ഓഫ് ഡാർക്ക്‌നെസ് എന്ന നോവലിനെയും ആൻഡി സെറ്റോയുടെ അതേ പേരിലുള്ള മാൻഹുവയെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്. വാർത്തപ്രചരണം: പി.ശിവപ്രസാദ്

Share this
Categories: News