‘ആവേശം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക.

Published by Brand Media on

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാള്‍- വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസിലിന്‍റെ രങ്കന്‍ ആണ് പോസ്റ്ററില്‍. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് ആവേശം ഒരു മുഴുനീള എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ്.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

YouTube player

എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – അശ്വിനി കാലെ, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ – പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ – മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് – ആര്‍ജി വയനാട്, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ – ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് – ശ്രീക് വാര്യര്‍, ടൈറ്റിൽസ് – അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് ശേഖര്‍, പിആര്‍ഒ – എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സ്നേക്ക് പ്ലാന്റ്.

Share this
Categories: News