നടി അഹാന കൃഷ്ണ സംവിധായികയാകുന്നു. ‘തോന്നല്‍’ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

Published by Brand Media on

245359504_416842293142429_4436713658128399808_n

നടി അഹാന കൃഷ്ണ സംവിധായികയാകുന്നു. ‘തോന്നല്‍’ എന്ന ആൽബത്തിലൂടെയാണ് നടി സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ പിറന്നാള്‍ ദിനത്തില്‍ ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടി റിലീസ് ചെയ്തു.

തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിക്കുന്നത്. ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ഷൂട്ടിങ് ആരംഭിക്കും സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – നിമിഷ് രവി. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആയിരുന്നു അഹാന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അടി, നാന്‍സി റാണി തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ. 

Share this
Categories: News