‘രാം സേതു’ അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘രാം സേതു’. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാവസ്‍തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘രാം സേതു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ അഭിഷേക് ശര്‍മയാണ്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
അരുണ്‍ ഭാട്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ കുനാല്‍ ഗുപ്‍ത്. കണ്‍സെപ്റ്റ് ആര്‍ട്ട് സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റ് അനികേത് മിത്ര. ഒക്ടോബര്‍ 25ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
അടുത്തിടെ റിലീസ് ചെയ്‍ത അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ ‘കട്‍പുത്‍ലി’യാണ് ഏറ്റവും ഒടുവില്‍ അക്ഷയ് കുമാറിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ‘രക്ഷാബന്ധന്‍’ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ അവസാനത്തെ തിയറ്റര്‍ റിലീസ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറിയിരുന്നു. ‘ബച്ചന്‍ പാണ്ഡെ’, ‘സമ്രാട്ട് പൃഥ്വിരാജ്’ എന്നീ ചിത്രങ്ങളും ഇത്തരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇറങ്ങിയ ‘ബെൽ ബോട്ടം’ എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവില്‍ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം ‘സൂര്യവംശി’ മാത്രമാണ്. 2021 നവംബറിലായിരുന്നു ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.