‘ഭീഷ്‍മ പര്‍വ്വ’ത്തിന് ശേഷമുള്ള അമല്‍ നീരദ് ചിത്രം.സര്‍പ്രൈസ് പ്രഖ്യാപനത്തിനൊരുങ്ങി അമല്‍ നീരദ്;

Published by Brand Media on

സിനിമാപ്രേമികളില്‍ ഏറെ ഫാന്‍ ഫോളോവിംഗ് ഉള്ള സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. മുഖ്യധാരാ സിനിമയിലേക്ക് വിഷ്വല്‍ സ്റ്റോറി ടെല്ലിംഗ് കൊണ്ടുവന്നതില്‍ മുഖ്യ പങ്ക് വഹിച്ച അമല്‍ നീരദ് തന്‍റെ കഥാപാത്രങ്ങളെ ഏറെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ഒരാള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിയ ഭീഷ്മ പര്‍വ്വം ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഭീഷ്മ പര്‍വ്വം പുറത്തെത്തി രണ്ട് വര്‍ഷത്തിനിപ്പുറവും അമലില്‍ നിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊന്ന് ഉണ്ടാവാന്‍ പോവുകയാണ്.

ജൂണ്‍ 9 ന് ഉച്ചയ്ക്ക് 12 മണിക്ക് താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് ഒരു പ്രഖ്യാപനം ഉണ്ടാവുമെന്ന് അമല്‍ നീരദ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആണ് ഇതെന്നാണ് സൂചന. ഇത് ഏത് ചിത്രം സംബന്ധിച്ചാണെന്ന കമന്‍റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ നിറയെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ബിഗ് ബി രണ്ടാം ഭാഗമായ ബിലാലിന്‍റെ അപ്ഡേറ്റ് ആണോ എന്നാല്‍ കൂടുതല്‍ സംശയങ്ങളും. എന്നാല്‍ ഇത് കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണെന്നാണ് സൂചന.

Share this
Categories: News