മലയാള സിനിമയ്ക്ക് പുതിയ ഒരു ഗായകന് കൂടി ഇതാ;അനൂപ് മേനോന്, സുരഭി ലക്ഷ്മി ചിത്രം ‘പത്മ’യിലെ പുതിയ ഗാനം റിലീസായി….

നടന് അനൂപ് മേനോന്ആദ്യമായി നിര്മ്മിച്ച് സംവിധാനം ചെയ്യുന്ന ‘പത്മ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് ഈ ഗാനം യുട്യൂബില് കണ്ടത്.
അനൂപ് മേനോന്റെ വരികള്ക്ക് നിനോയ് വര്ഗീസാണ് സംഗീതം ചെയ്തിരിക്കുന്നത്. രാജ് കുമാര് രാധാകൃഷ്ണന് ആലപിച്ച മൗനത്തിന് എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയ ഒരു ഗായകന് കൂടി ഇതാ.. എന്ന അടിക്കുറുപ്പോടെയാണ് അനൂപ് മേനോന് വീഡിയോ ഗാനം ഫേസ്ബുക്കില് ഷെയര് ചെയ്തിരിക്കുന്നത്.
ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില് നടക്കുന്ന കഥ പറയുന്ന ‘പത്മയിലെ’ നായകനെ അനൂപ് മേനോന് അവതരിപ്പിക്കുമ്പോള്, ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില് നിര്മ്മിക്കുന്ന ഈ ചിത്രത്തില് ശങ്കര് രാമകൃഷ്ണന്, അന്വര് ഷെരീഫ്, അംബി, മെറീന മൈക്കിള്, മാലാ പാര്വതി, ചക്കപ്പഴം ഫെയിം ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നു. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്, ഡോക്ടര് സുകേഷ് എന്നിവരുടെ വരികള്ക്ക് നിനോയ് വര്ഗ്ഗീസ് സംഗീതം പകരുന്നു.