ഹാസ്യ സാമ്രാട്ടിന് ചിത്രകാരനായ സഹസംവിധായകന്റെ സ്‌നേഹാദരവ്; 772 സിനിമ പേരുകളില്‍ തീര്‍ത്ത പെയ്ന്‍റിങ്

Published by Brand Media on

ഹാസ്യത്തിന്റെ കുലപതിക്ക് ചിത്രകാരനായ ഒരു സഹസംവിധായകന്റെ സ്നേഹാദരാവിന് ലഭിച്ചത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെയും ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെയും അംഗീകാരം. മലയാളത്തിന്റെ ഇതിഹാസമായ ഹാസ്യതാരം ജഗതി ശ്രീകുമാർ അഭിനയിച്ച 722 സിനിമകളുടെ ടൈറ്റിൽസ് ഉപയോഗിച്ച് വരച്ച 56 ഇഞ്ച്‌ നീളവും 44 ഇഞ്ച്‌ വീതിയും ഉള്ള അദ്ദേഹത്തിന്റെ ടൈപ്പോഗ്രാഫിക് പോർട്രെയ്റ്റിനാണ് സ്മിജിത്ത് മോഹൻ എന്ന ചിത്രകാരന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെയും ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെയും അംഗീകാരം ലഭിച്ചത്. മാത്രവുമല്ല, തന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് ആ ചിത്രം അദ്ദേഹം സമ്മാനമായി നൽകുകയും ചെയ്തു.
Untitled-1 copy
തലശേരി കേരള സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ ചെയ്ത വ്യക്തിയാണ് സ്മിജിത്ത് മോഹൻ. സിനിമകൾക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് .
Screenshot 2023-09-11 at 7.38.25 PM
മികച്ച ബ്രാൻഡുകളായ കെപി നമ്പൂതിരീസ്‌ , ട്രെൻഡ്സ്, കല്യാൺ ജ്വല്ലേഴ്‌സ് , ബർഗർ പെയിന്റ്സ് , ആമസോൺ, ഫ്ലിപ്കാർട് എന്നിവയുടെ പരസ്യ ചിത്രങ്ങൾക്ക് ‌ സ്റ്റോറി ബോർഡ് വരച്ചിട്ടുണ്ട്. ഹിന്ദി മ്യൂസിക്കൽ വീഡിയോ “രൂപ് കി റാണി ” യാണ് സ്മിജിത്ത് മോഹൻ സഹസംവിധാനം ചെയ്തതായി ഇറങ്ങാൻ പോകുന്ന ഏറ്റവും പുതിയ വർക്ക് .ശിവപ്രസാദ് കെ ടി യാണ് “രൂപ് കി റാണി”യുടെ സംവിധായകൻ. എഡിറ്റിംഗ് ഇബ്രു എഫക്ട്സ്. ക്യാമറ നവീൻ ശ്രീറാം.
PHOTO-2023-09-11-19-13-09

Share this
Categories: News