‘പത്തൊമ്പതാം നൂറ്റാണ്ട്’ വിനയൻ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ,സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി

Published by Brand Media on

വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. ദീപ്‌തി സതിയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപ്തി അവതരിപ്പിക്കുന്നത്.
Screenshot 2021-09-06 at 5.34.45 AM
വിനയൻ പങ്കുവച്ച കുറിപ്പ്
പത്തൊൻപതാം നൂറ്റാണ്ടിന്റെ നാലാമത് ക്യാരക്‌ടർ പോസ്‌റ്റർ റിലീസ് ചെയ്യുകയാണ്. ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയിൽ അൻപതിലധികം പ്രമുഖ നടീനടൻമാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയതാരം ദീപ്‌തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ പോസ്‌റ്ററിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സില്‍ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകിയും കൂടി ആയിരുന്നു. ആ കാലഘട്ടത്തില്‍ തിരുവിതാംകുറിലെ താണജാതിക്കാര്‍ അയിത്തത്തിന്റെ പേരില്‍ അനുഭവിക്കുന്ന യാതനകള്‍ നേരില്‍ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു. അതേ സമയം തന്നെ തീണ്ടലിന്റെയും തൊടീലിന്റെയും പേരില്‍ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തികള്‍ക്കെതിരെ ആറാട്ടു പുഴയില്‍ നിന്ന് ഒരാള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.അധ:സ്ഥിതര്‍ക്കു വേണ്ടി മുഴങ്ങി കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു. വേലായുധനെ നേരില്‍കണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്‌നി പരീക്ഷകളായിരുന്നു. ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകള്‍ക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവന്‍ നല്‍കി.
1607463660267059-4

Share this
Categories: News