‘എക്സിറ്റ് ‘ ചിത്രത്തിന്റെ ടീസര് പുറത്തുവിട്ടു;
വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സിറ്റ്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര് അണിയറക്കാര് പുറത്തുവിട്ടു. ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ നിര്മ്മാണം. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നില് എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ.

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസംഗ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം – റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് – നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, സംഗീതം – ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, കലാസംവിധാനം – എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ – ശരണ്യ ജീബു, മേക്കപ്പ് – സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ – അമൽ ബോണി, ഡി.ഐ – ജോയ്നർ തോമസ്, ആക്ഷൻ – റോബിൻച്ചാ, പി.ആർ.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിസൈൻസ് – യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.