IMDB പട്ടികയില്‍ ഇരുപത്തിരണ്ടാമത് ചിത്രം ‘ഹോം’

Published by Brand Media on

ആമസോണില്‍ പ്രൈമില്‍ റിലീസ് ചെയ്ത റോജിന്‍ തോമസ് ചിത്രം ‘ഹോം’ഐഎംഡിബി പട്ടികയില്‍ ഇരുപത്തിരണ്ടാം സ്ഥാനത്ത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചു.
pic

ഏറ്റവും മികച്ച 250 ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ 2021 മുതല്‍ 9 ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ഹോമിനൊപ്പം ഇടം നേടിയ മറ്റൊരു ചിത്രമാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ‘മണ്ടേല’.

24ാം സ്ഥാനത്തുള്ള മികച്ച ബോക്‌സിംഗ് ചിത്രമായ ‘സര്‍പ്പാട്ട പരമ്പരൈ’ എന്ന ചിത്രത്തെ പിന്തള്ളിയാണ് ഹോം 22-ാമത് എത്തിയത്. 9.1 ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. ‘മാലിക്’, ‘ ജോജി’, ‘ദൃശ്യം 2’, ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘നായാട്ട്’ എന്നീ മലയാള ചിത്രങ്ങളും ഐഎംഡിബി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ‘ഹോം’, ‘മണ്ടേല’, ‘ എന്നീ സിനിമകള്‍ക്ക് പുറമെ ‘ഷേര്‍ഷാ’, ‘മിമി’, ‘സര്‍പ്പാട്ട പരമ്പരൈ’, ‘സ്റ്റേറ്റ് ഓഫ് സെയ്ജ്: ടെമ്പിള്‍ അറ്റാക്ക്’, ‘കര്‍ണന്‍’ എന്നീ ചിത്രങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

മനോഹരമായ ഒരു കുടുംബചിത്രമാണ് ഹോം. വളരെ ലളിതമായ അവതരണമാണ് ഹോമിന്റെ പ്രത്യേകത. റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോം എന്ന ചിത്രവും ഒരുക്കിയത്.

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 2021 മെയിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തംരംഗത്തോടെയാണ് ചിത്രത്തിന് റിലീസ് മാറ്റിവെക്കേണ്ടി വന്നത്.

Share this
Categories: News