ആമസോൺ പ്രൈമിന്‍റെ ജനപ്രിയ സീരീസ് ‘ഹന്ന സീസൺ 3​’ ടീസർ പുറത്തിറങ്ങി

Published by Brand Media on

YouTube player

വാഷിംഗ്ടൺ: ആമസോൺ പ്രൈമിന്‍റെ ജനപ്രിയ സീരീസുകളിലൊന്നായ ഹന്ന മൂന്നാം സീസണിെൻറ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. ന്യൂയോർക്ക് കോമിക് കോണിലാണ്​ ആദ്യ പ്രദർശനം അരങ്ങേറിയത്​ ​. ഒരു മണിക്കൂർ ദൈർഘ്യമുള്ളആറ് എപ്പിസോഡുകൾനവംബർ 24 മുതൽ ആമസോൺ പ്രൈമിലൂടെ പുറത്തെത്തും.

മുമ്പ്​ പ്രഖ്യാപിച്ച പോലെ റേ ലിയോട്ട സീസൺ 3യിൽ ഗോർഡൻ ഇവാൻസിന്‍റെ വേഷത്തിലാണ്​ എത്തുന്നത്​. മുൻ സൈനികനും ഇന്‍റലിജൻസ്​ ഒാപ്പറേറ്ററുമാണ്​ ഗോർഡൻ ഇവാൻസ്​​. എസ്​മെ ക്രീസ്​ മൈൽസ്​ അവതരിപ്പിക്കുന്ന ഹന്നയെന്ന അസാധാര സ്​ത്രീയുടെ യാത്രയാണ്​ സീസൺ 3ലും തുടരുന്നത്​.

ദി നൈറ്റ്​ മാനേജറിലൂടെ പ്രശസ്​തനായ ഡേവിഡ്​ ഫറാണ് ഹന്നക്ക്​ തിരക്കഥയെഴുതിയിരിക്കുന്നത്​​. എൻ.ബി.സി ഇന്‍റർനാഷനൽ സ്റ്റുഡിയോസ്,​ ടൈറ്റിൽ ടെലിവിഷൻ, ആമസോൺ സ്റ്റുഡ​ിയോസ്​ എന്നിവർ ചേർന്നാണ്​ സീരീസ്​ ​ നിർമിക്കുന്നത്​.

 

Share this
Categories: News