‘കൽക്കി 2898’ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ്.

Published by Brand Media on

ഇന്ത്യന്‍ സിനിമലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമാണ് കൽക്കി 2898 എഡി. അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന 3 മിനുട്ടോളം നീളമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക, കമല്‍ഹാസന്‍ തുടങ്ങിയവര്‍ എല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്‍റെ ലോഞ്ചിംഗില്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ ഈ ക്യാരക്ടര്‍ ഉള്‍പ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കൽക്കി 2898 എഡി അണിയറക്കാര്‍ ആമസോണ്‍ പ്രൈം വഴി പുറത്തുവിട്ടിരുന്നു.

YouTube player

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. ജൂണ്‍ 27നാണ് ചിത്രം റിലീസാകുന്നത്.

Share this
Categories: News