ഗായകനായി ബിജു മേനോന്‍ വീണ്ടും; തലവനിലെ പുതിയ ഗാനം പുറത്ത്

Published by Brand Media on

YouTube player

ഹിറ്റില്‍നിന്ന് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ജിസ് ജോയ് ചിത്രം തലവനിലെ ബിജു മേനോന്‍ ആലപിച്ച ‘കാണുന്നതും കേൾക്കുന്നതും’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രലെ ഗാനത്തിനു ശേഷം ബിജു മേനോന്റെ ശബ്ദത്തില്‍ പുറത്തിറങ്ങുന്ന ഗാനമാണ് ഇത്. സംവിധായകന്‍ ജിസ് ജോയ് തന്നെ രചിച്ച് ദീപക് ദേവ് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നുവെന്ന സൂചനയാണ് സമൂഹമാദ്ധ്യമങ്ങളിലെ [പ്രതികരണങ്ങളില്‍നിന്ന് കാണാന്‍ കഴിയുന്നത്.

മികച്ച അഭിപ്രായത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന തലവന് രണ്ടാം വാരത്തില്‍ കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരാന്‍ സാധിച്ചിട്ടുണ്ട്. പ്രവൃത്തിദിനങ്ങളിലും ധാരാളം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ബിജു മേനോനെക്കൂടാതെ ആസിഫ് അലിയും ഈ ജിസ് ജോയ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്

ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Share this
Categories: News