സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘L’ എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു ഏപ്രിൽ 5ന് തീയേറ്ററുകളിൽ

Published by Brand Media on

യുവ സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രം ‘എല്‍’ എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു ഏപ്രിൽ 5ന് തീയേറ്ററുകളിൽ.ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് ‘എല്‍’. ത്രില്ലര്‍ മൂവിയായ ഈ സിനിമ ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്.മലയാളത്തില്‍ ഇന്നേവരെ പരീക്ഷിക്കാത്ത പ്രമേയവും അവതരണവുമാണ് ചിത്രത്തിന്‍റേത്. ഹോളിവുഡിന്‍റെ സാങ്കേതികമികവോടെയാണ് സിനിമയുടെ ചിത്രീകരണം. ഈ മാസം 15 ന് ചിത്രീകരണം ആരംഭിക്കുമെന്നും ഏറെ നിഗൂഢതകള്‍ നിറഞ്ഞ പൂര്‍ണ്ണമായും ത്രില്ലര്‍ സ്വഭാവമാണ് സിനിമയുടേതെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

YouTube player

പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് – ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍-സൂരജ് അയ്യപ്പൻ സംഗീതം- ആല്‍ബിന്‍ സെട്രിസ്, ഗാനരചന-റോബിന്‍ ഡാനിയേല്‍, സൗണ്ട് ഡിസൈന്‍- ജൂഡ് റോബിന്‍സണ്‍, റീ റെക്കോര്‍ഡിംഗ്- നിനോയ് വര്‍ഗ്ഗീസ്, പ്രൊജക്റ്റ് ഹെഡ്- ജോയ്സ് തോന്ന്യാമല, മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.

Share this
Categories: News