ലളിതം സുന്ദരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു!! നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജുവാര്യരും ഒന്നിക്കുന്നു…

Published by Brand Media on

വലിയൊരു ഇടവേളയ്ക്കു ശേഷം ബിജു മേനോൻ–മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന ലളിതം സുന്ദരം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി….
ബിജു മേനോന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്.
241675782_417307113085126_6636856871331648634_n
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് “ലളിതം സുന്ദരം”.സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. പ്രമോദ് മോഹനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹന്‍, രമ്യ നമ്പീശന്‍, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എഡിറ്റിംഗ് – ലിജോ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ബിനീഷ് ചന്ദ്രന്‍, ബിനു ജി, ആര്‍ട്ട് – എം ബാവ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – എ ഡി ശ്രീകുമാര്‍, പി ആര്‍ ഓ – വാഴൂര്‍ ജോസ്, എ എസ് ദിനേശ്, സ്റ്റില്‍സ് – രാഹുല്‍ എം സത്യന്‍, പ്രൊമോ സ്റ്റില്‍സ് – ഷനി ഷാക്കി, ഡിസൈന്‍ – ഓള്‍ഡ് മങ്ക്‌സ്.

Share this
Categories: News