‘ചോള ചോള..’; ‘പൊന്നിയിൻ സെല്‍വൻ’ ലിറിക് വീഡിയോ….

Published by Brand Media on

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെല്‍വൻ’. വൻതാര നിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നം ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോഴിതാ റിലീസിനോട് അടുക്കുന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നടൻ വിക്രം ആണ് ​ഗാനരം​ഗത്ത് ഉള്ളത്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം പൊന്നിയിൻ സെല്‍വനിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ പുകഴ്ത്തി കൊണ്ടുള്ളതാണ് ലിറിക് വീഡിയോ. എ ആർ റഹ്മാന്റെ മറ്റൊരു മാജിക് ആണ് ഈ ​ഗാനം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

സത്യപ്രകാശ്, വിഎം മഹാലിംഗം, നകുൽ അഭ്യങ്കർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റേതാണ് വരികൾ. നേരത്തെ നടൻ കാർത്തി അവതരിപ്പിക്കുന്ന വന്തിയദേവൻ എന്ന കഥാപാത്രത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. എ.ആർ.റഹ്മാൻ, എ.ആർ.റൈഹാന, ബംബ ബക്യ എന്നിവർ ചേർന്ന് ആലപിച്ച ഈ ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.

YouTube player

രണ്ട് ഭാ​ഗങ്ങളിലായാണ് ‘പൊന്നിയിൻ സെല്‍വൻ’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘പൊന്നിയിൻ സെൽവൻ-1’ 2022 സെപ്റ്റംബർ 30- ന് തിയറ്ററുകളിൽ എത്തും. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Share this
Categories: News