മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍-1’ ടീസർ ഗംഭീര വിഷ്വൽ ട്രീറ്റ്

Published by Brand Media on

YouTube player

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ടീസർ പുറത്ത്. വൻ താരനിര അണിനിരക്കുന്ന ചിത്രം ​ഗംഭീര വിഷ്വൽ ട്രീറ്റാകും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന.

തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളം പതിപ്പ് മോഹൻലാലും തമിഴ് പതിപ്പ് സൂര്യയും ഹിന്ദി പതിപ്പ് അമിതാബ് ബച്ചനും തെലുങ്ക് പതിപ്പ് മഹേഷ് ബാബുവും കന്നഡ പതിപ്പ് രക്ഷിത് ഷെട്ടിയുമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഐശ്വര്യ റായ്, വിക്രം, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും ടീസറിൽ എത്തുന്നുണ്ട്. മണിരത്നത്തിന്റെ മറ്റൊരു മാസ്റ്റർ പീസാകും പൊന്നിയിന്‍ സെല്‍വന്‍ എന്നാണ് പ്രേക്ഷകർ പറയുന്നത്.

ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ ‘പൊന്നിയിൻ സെൽവൻ-1’ 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Share this
Categories: News