സൈമ അവാർഡിൽ ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ…
സൈമ അവാർഡിൽ (സൗത്ത് ഇന്ത്യന് ഇന്റര്നാഷനല് മൂവി അവാര്ഡ്സ്)ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം കുറിച്ചത്.
പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്.ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാൾ എന്ന കഥാപാത്രത്തിലൂടെ തമിഴിലും മികച്ച നടിയായി. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി
ഷൂട്ടിങ് തിരക്കുകൾ ആയതിനാൽ മഞ്ജുവിനു േവണ്ടി മലയാളത്തിന്റെ പുരസ്കാരം ആന്റണി പെരുമ്പാവൂരും തമിഴിലേത് സംവിധായകൻ വെട്രിമാരും ഏറ്റുവാങ്ങി.
കോവിഡ് പശ്ചാത്തലത്തില് കഴിഞ്ഞ വര്ഷം അവാര്ഡ് നൈറ്റ് നടക്കാതിരുന്നതിനാല് 2019, 2020 വര്ഷങ്ങളിലെ പുരസ്കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്ക്കാണ് പുരസ്കാരം.
