ദളപതി ഒപ്പം ഗ്ലാമര്‍ ചുവടുകളുമായി മീനാക്ഷി’ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന വിജയ് ചിത്രത്തിലെ പുതിയ ഗാനം എത്തി.
വെങ്കട്ട് പ്രഭുവിൻ്റെ അച്ഛൻ ഗംഗൈ അമരന്‍റെ വരികൾക്ക് യുവൻ ശങ്കർ രാജ ഈണം നല്‍കി. യുവാനും വൃഷ ബാലുവും ചേർന്നാണ് ‘സ്പാർക്ക്’ എന്ന മൂന്നാമത്തെ ട്രാക്കാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.
ദളപതി വിജയിയും മീനാക്ഷി ചൗദരിയുമാണ് ഈ ഗാന രംഗത്തില്‍ അഭിനയിക്കുന്നത്. ദളപതി വിജയിയുടെ സിഗ്നേച്ചര്‍ സ്റ്റെപ്പുകള്‍ ഈ ഗാനത്തിലുണ്ട്. പുതിയ പെപ്പി ട്രാക്ക് ഹിറ്റാകുമെന്ന് ആദ്യ സൂചന. 19 കാരനായി വിജയി എത്തുന്ന ഗാനം പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ആരാധകർ.
അതേ സമയം ദി ഗ്രേറ്റ്സ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ (ഗോട്ട്) കേരളത്തിലെ വിതരണാവകാശത്തിന്‍റെ വില്‍പ്പന നടന്നിരിക്കുകയാണ്. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.
നേരത്തെ വിജയ് ചിത്രം ലിയോ, രജനി ചിത്രം ജയിലര്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കേരളത്തില്‍ വിതരണം ചെയ്തത് ഗോകുലം ആയിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ ലിയോയുടെ പേരിലാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമാവാന്‍ സാധ്യതയുള്ള ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്.
വിജയ്‍യും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഇതിനകം നേടിയിട്ടുള്ള ചിത്രവുമാണ് ഗോട്ട്. വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്.
ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്.