നാഗ ചൈതന്യയുടെ ‘താങ്ക്യു’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു!

നാഗ ചൈതന്യ നായകനാകുന്ന ചിത്രമാണ് ‘താങ്ക്യു’. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില് നായികമാരായി അഭിനയിക്കുന്നത്. നാഗ ചൈതന്യയുടെ ‘താങ്ക്യു’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള് (Thank You song).
ഫെയര്വെല് ഗാനമാണ് പുറത്തുവിട്ടത്. എസ് തമൻ ആണ് സംഗീത സംവിധായകൻ. അര്മാൻ മാലിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചന്ദ്രബോസ് ആണ് ചിത്രത്തിന്റെ ഗാനരചന നിര്വഹിച്ചിരിക്കുന്നത്.
വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്ക്കും പുറമേ മാളവിക നായര്, അവിക ഗോര്, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില് അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്.
മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില് അഭിനയിക്കുന്നത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.